ശ്രീചിത്രാ ഹോമിൽ, മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ല , 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം ശ്രീചിത്രാ ഹോം , മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ല , 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു.രണ്ടാഴ്ച മുമ്പ് എത്തിയ മൂന്ന് പെണ്‍കുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആറ്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍. അമിതമായി ഗുളികൾ കഴിച്ചാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. പുവര്‍ ഹോമിൽ എത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെണ്‍കുട്ടികള്‍ വാശിപിടിച്ചിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മൂന്നു പെണ്‍കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.