തലസ്ഥാനത്തോട് വിടചൊല്ലി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയായി : ഇനി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

Spread the love

തലസ്ഥാനത്തോട് വിടചൊല്ലി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്. ദർബാർ ഹാളിലെ പൊതുദർശനം പൂർത്തിയായി. കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത് വിഎസിന്റെ ഭൗതിക ശരീരം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനം.നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Leave a Reply

Your email address will not be published. Required fields are marked *