കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചായ – കാപ്പി – നാരങ്ങ വെള്ളം കൊടുത്തുവെന്ന പരാതിയില്‍ കച്ചവടക്കാരന് 25000 രൂപ പിഴ
എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചായ – കാപ്പി – നാരങ്ങ വെള്ളം കൊടുത്തുവെന്ന പരാതിയില്‍ കച്ചവടക്കാന് 25000 രൂപ പിഴ ചുമത്തിയതായി എരുമേലി ഗ്രാമ പഞ്ചായത്ത് . റവന്യൂ സ്‌ക്വാഡ് കയ്യോടെ പിടികൂടിയ കേസ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കര്‍ശന നടപടി എടുക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു .എരുമേലി സ്വദേശി കറുത്തേടത്ത് ഷമീം എന്നയാള്‍ കരാര്‍ എടുത്ത ബി4 (22) നമ്പര്‍ കടയോട് ചേര്‍ന്ന് പടുത കെട്ടിയ റ്റീ ഷോപ്പിലാണ് , ഇതിനോട് ചേര്‍ന്നുള്ള ദേവസ്വത്തിന്റെ കക്കൂസില്‍ നിന്നും പൈപ്പ് വഴി വെള്ളമെടുത്ത് കാപ്പിയും – ചായയും നല്‍കിയത് . പിഴയില്‍ 15000 രൂപ ഇന്നലെ അടക്കുകയും, 10000 രൂപ സാവകാശം വേണമെന്ന അപേക്ഷ പഞ്ചായത്ത് അംഗീകരിക്കുകയും ചെയ്തു.പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് പിഴ തുക അടപ്പിക്കുകയുമായിരുന്നു.കഴിഞ്ഞ ദിവസംമാണ് എരുമേലി ദേവസ്വം ബോര്‍ഡ് വലിയ പാര്‍ക്കിംഗ് ഗ്രൗണ്ടിനോട് ചേര്‍ന്ന കടയില്‍ സംഭവം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിലെ സ്‌ക്വാഡ് എത്തി കയ്യോടെ പിടികൂടുകയായിരുന്നു. കക്കൂസില്‍ കയറി വെള്ളം പൈപ്പ് വഴി എടുക്കുന്നതിന്റെ ചിത്രം എടുത്തതിന് ശേഷം കടയിലെത്തി പരിശോധിക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് കട പൂട്ടിക്കുകയും ചെയ്തു.സംഭവത്തില്‍ കടക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാവശ്യപ്പെട്ട് സേവാ സമാജം, സേവ സംഘം, ബി െജെ പി യും പരാതി നല്‍കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് സ്‌ക്വാഡ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.