കിഴക്കേകോട്ട പൗരസമിതിയുടെയും ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രത്തിന്റെയും നേത്യത്വത്തിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നടയിൽ ശ്രീ ചിത്തിര തിരുനാളിന് സ്‌മരണാഞ്ജലി അർപ്പിച്ചു
തിരുവനന്തപുരം : കിഴക്കേകോട്ട പൗരസമിതിയുടെയും ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രത്തിന്റെയും നേത്യത്വത്തിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നടയിൽ ശ്രീ ചിത്തിര തിരുനാളിന് സ്‌മരണാഞ്ജലി അർപ്പിച്ചു പുഷ്പാർച്ചന നടത്തി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി അംഗം കരമന ജയൻ ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. കിഴക്കേകോട്ട പൗരസമിതി പ്രസിഡന്റ് പി.കെ.എസ് രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ മഹേഷ്, നഗരസഭാ അംഗം കുമാരൻ, വിഴിഞ്ഞം തുറമുഖ പെർഫക്ടോ ലോജിസ്റ്റിക് ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്‌ണൻ, നാദം കേരള സെക്രട്ടറി വിജയകുമാർ, സാമൂഹിക പ്രവർത്തകൻ ഗോപൻ ശാസ്‌തമംഗലം, പൗരസ മിതി സെക്രട്ടറി പവിത്രൻ കിഴക്കേനട, ഭാരവാഹികളായ മോഹൻ കരമന, ഹരീഷ് പാളയം, ഗോപൻ ഗോകുലം, വനിതാ സമിതി പ്രസിഡൻ്റ് പ്രിയ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.