നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു
നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. നേപ്പാളിലെ പ്രധാന നദികളിലൊന്നായ രപ്തി നദിയിലേക്കാണ് ബസ് മറിഞ്ഞത്. മരിച്ചവരിൽ എട്ട് പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്കെയിലെ നേപ്പാൾ ഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.22 യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ബിഹാർ സ്വദേശി യോഗേന്ദ്ര റാം, യുപി സ്വദേശി മുനെ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.