രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ശ്രദ്ധ തിരിക്കാനെന്ന് ഷോണ്‍ ജോര്‍ജ്

Spread the love

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ശ്രദ്ധ തിരിക്കാനെന്ന് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക്കിനെതിരായ അന്വേഷണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം. ബുധനാഴ്ച ഉത്തരവ് വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. പി വി പിണറായി വിജയന്‍ തന്നെയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.എക്‌സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താന്‍ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താന്‍ തേടിയിട്ടില്ല. വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ അഞ്ചു പേരെ താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു മുന്നില്‍ ഈ വിഷയത്തിലെ ഏക പരാതി തന്റേതു മാത്രമാണ്. കോടികള്‍ കട്ടവന്‍ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്‌സാലോജികെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *