ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണി; അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു

Spread the love

ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന. ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിച്ചതായി സി ഐ എസ് എഫ് അറിയിച്ചു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ തുടങ്ങിയ ജയിലുകള്‍ക്ക് നേരെയാണ് ഭീഷണി. ഭീകരര്‍ക്ക് സഹായം നല്‍കിയവരെയും സ്ലീപ്പര്‍ സെല്ലുകള്‍ ആയി പ്രവര്‍ത്തിച്ചവരെയും ഈ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ജയിലുകളുടെ സുരക്ഷ സംബന്ധിച്ച് അവലോകനം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖക്ക് സമീപം പാക് പോസ്റ്റുകളില്‍ നിന്ന് വെടിയുതിര്‍ത്തു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, നൗഷേര, അഖ്‌നൂര്‍ എന്നിവിടങ്ങളിലാണ് പാക് പ്രകോപനമുണ്ടായത്. ഉടനടി സൈന്യം തിരിച്ചടിച്ചു.

അതിനിടെ, ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി യോഗത്തില്‍ ഉന്നയിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *