തെരുവുനായ ശല്യം: എബിസി കേന്ദ്രവുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണം; മന്ത്രി എം ബി രാജേഷ്
തെരുവുനായ ആക്രമണത്തിൽ വന്ധ്യംകരണം മാത്രമാണ് ഏക പരിഹാരമെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിയമം ലഘുകരിക്കണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ലക്ഷക്കണക്കിന് തെരുവ് നായകൾ ഇവിടെ ഉണ്ട്. തെരുവ് നായകളെ പിടിച്ച് വന്ധ്യംകരിച്ച് തുറന്നു വിടുകയാണ് ചട്ടം. കേന്ദ്ര സർക്കാരാണ് ഇത് ഭേദഗതി ചെയ്യേണ്ടത്. എബിസി കേന്ദ്രവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യണമെന്നും വന്ധ്യംകരണത്തിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അതെസമയം കൊല്ലo വിളക്കുടിയില്‍ പേവിഷബാധയേറ്റ് മരിച്ച 8 വയസുകാരിയുടെ മൃതശരീരം ഖബറടക്കി. വിളക്കുടി പഞ്ചായത്തില്‍ 15 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും എന്ന് റെജീന വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കേരളത്തിന്റെ ആകെ നോവായ നിയയുടെ ചേതനയറ്റ ശരീരം പുനലൂര്‍
ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ആണ് ഖബറടക്കിയത്. പി പി കിറ്റ് ധരിച്ചാണ് ബന്ധുക്കള്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. കുട്ടിയുടെ അമ്മ ഹാദിറ നിരീക്ഷണത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് റജീന പറഞ്ഞു.