കട്ടക്കോട് സെൻറ് ആൻ്റണീസ് യുപി സ്കൂൾ രംഗോലി 2k25 – 102മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും തിങ്കളാഴ്ച എംജിഡിഎം പാരിഷ് ഹാളിൽ ആഘോഷിച്ചു
കട്ടക്കോട് സെൻറ് ആൻ്റണീസ് യുപി സ്കൂൾ രംഗോലി 2k25 – 102മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും തിങ്കളാഴ്ച എംജിഡിഎം പാരിഷ് ഹാളിൽ ആഘോഷിച്ചു. പിടിഎ പ്രസിഡൻ്റ് ഫെലിക്സ് എഫിൻ്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം വിദ്യാർഥികൾ അവതരിപ്പിച്ച പൂജാ ഡാൻസോടെ തുടക്കമായി. നെയ്യാറ്റിൻകര ലാറ്റിൻ കത്തോലിക് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ഉദ്ഘാടനം നിർവഹിച്ചു. കട്ടക്കോട് സെൻറ് ആൻ്റണീസ് യുപി സ്കൂൾ മാനേജർ റവ ഫാ ജോയ് സാബു അനുഗ്രഹ പ്രഭാഷണം നടത്തി.കാട്ടാക്കട എഇഒ ബീനാകുമാരി മുഖ്യ സന്ദേശം നൽകി.
സിനിമ സീരിയൽ അഭിനേതാവും മാധ്യമപ്രവർത്തകനുമായ ഡി റ്റി രാഗീഷ് രാജ വിശിഷ്ട അതിഥിയായിരുന്നു. സ്കൂൾ പ്രധാന അധ്യാപിക പുഷ്പാ ഭായി, സെൻറ് ആൻറണീസ് ദേവാലയം സഹവികാരി റവ. ഫാ അനു സി കലിസ്റ്റസ് , വാർഡ് അംഗം ഷൈനിമോൾ, വിദ്യാർത്ഥി പ്രതിനിധി അനഘ സുധീഷ്, ജനറൽ കൺവീനർ അലോഷ്യസ് ബാബു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്കോളർഷിപ്പ് സർഗവേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന ദാനം, മെഗാ ക്വിസ് ട്രോഫി വിതരണം, തുടങ്ങി പാഠ്യ വിഷയങ്ങളിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി.രാവിലെ പതാക ഉയർത്തലും ശേഷം സർഗവേള വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. എംപിടിഎ പ്രസിഡൻ്റ് ലിനു ജോസഫ്,സ്റ്റാഫ് സെക്രട്ടറി ബിന്ദു എ,റവ സിസ്റ്റർ മഞ്ജു,തുടങ്ങിയവർ സന്നിഹിതരായി.