ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി.ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) വിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശിയായ കുമാറാണ് ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്.ബിജുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് കൊലപാതകം നടത്തിയത്. പ്രതി കുമാർ ഒളിവിലാണ്.