ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരായായ ജാതി അധിക്ഷേപത്തിൽ ക്ഷേത പൂജാരിമാർക്കെതിരെ സംസ്ഥാന എസ്.എസി – എസ് ടി കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം : ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരായായ ജാതി അധിക്ഷേപത്തിൽ ക്ഷേത പൂജാരിമാർക്കെതിരെ സംസ്ഥാന എസ്.എസി – എസ് ടി കമ്മീഷൻ കേസെടുത്തു. തനിക്ക് ഉണ്ടായ ജാതി വിവേചനം മന്ത്രി രാധാകൃഷ്ണൻ വെളിപ്പെടുത്തിനു പിന്നാലെയാണ് സംസ്ഥാന എസ്.സി- എസ്.ടി കമ്മീഷൻ കേസെടുത്തത്. കേരളത്തിൽ ഒരു ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തിയെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ ., ജാതീയമായ വേർതിരിവ് കാണിച്ചതിനാൽ അതേവേദിയിൽ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞു.ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവമാണ് മന്ത്രി വെളിപ്പെടുത്തിയത്. പൂജാരിമാർ പരസ്പരം വിളക്കുകൾ കൈമാറി കത്തിക്കുകയും എന്റെ ഊഴം എത്തിയപ്പോൾ നിലത്ത് വിളക്ക് വെച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവർ ഉദ്ദേശിച്ചത് പോയി പണിനോക്കാൻ ഞാൻ പറഞ്ഞു. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. ആ പൂജാരിയ ഇരുത്തിക്കൊണ്ടുതന്നെ ഞാൻ ഇക്കാര്യം പറഞ്ഞു മന്ത്രി സമ്മേളനത്തിൽ പറഞ്ഞു.അതേസമയം മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി തമ്പൂതിരിപ്പാട് പറഞ്ഞു. മേൽശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ സമീപിച്ചാൽ മാത്രമെ വിഷയത്തിൽ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് വ്യക്തമാക്കി.