തൃശൂര്‍ പൂരം പ്രതിസന്ധിയിൽ : സർക്കാർ തീരുമാനമായിട്ടില്ല

Spread the love

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടകത്തര്‍ക്കം പരിഹരിച്ച് പൂരം പ്രതിസന്ധി നീക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ പൂരത്തെ തടസപ്പെടുത്തുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.ആശങ്ക വേണ്ടെന്നും തൃശൂര്‍ പൂരം വിജയപ്പിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പൂരം വിജയിപ്പിക്കുന്നതിനായി സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായി കേട്ടു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യതയോടുകൂടി കാര്യങ്ങളെ കണ്ട് പൂരം നടത്താന്‍ കഴിയുംവിധം ഒരു നിലപാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പരിഹാരം കാണുമെന്നും പൂരം നടത്താന്‍ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *