ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

Spread the love

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിൽ എഎസ്‌ഐ ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവാകുകയാണ്. തമ്മിലടികൾ പതിവായതോടെ അധികൃതർ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലർച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ സംഘർഷം ഉണ്ടായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *