മാലിന്യ വഴികളെ ഹരിതാഭമാക്കാൻ കരകുളം ഗ്രാമപഞ്ചായത്ത്

Spread the love

നമുക്കായി ഒരു ഹരിത വീഥി പദ്ധതി ആഘോഷമാക്കി കരകുളം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായ നടീൽ ഉത്സവം ഭക്ഷ്യ -പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കരകുളം ഗ്രാമപഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമാണെന്നും മാലിന്യ മുക്ത ഹരിത കേരളത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇത്തരം പദ്ധതികൾ പിന്തുടരണമെന്നും മന്ത്രി പറഞ്ഞുകരകുളം ഗ്രാമപഞ്ചായത്തിലെ വഴയില- തെങ്കാശി റോഡിൽ, വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് കടന്നുപോകുന്ന റോഡരികിൽ മാലിന്യങ്ങളും, കുറ്റികാടുകളും നീക്കം ചെയ്ത് പച്ചക്കറി തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കുന്നതാണ് “നമുക്കായ് ഒരു ഹരിത വീഥി” പദ്ധതി.

ഇതിന്റെ ഭാഗമായി രണ്ടര ഏക്കറോളം സ്ഥലം കൃഷി യോഗ്യമാക്കുകയും നിലം ഒരുക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിൽ തയാറാക്കിയ കൃഷിയിടങ്ങളിലെ നടീൽ ഉത്സവമാണ് നടന്നത്. മാലിന്യങ്ങൾ നിറഞ്ഞ പ്രദേശം വൃത്തിയാക്കി നിലം ഒരുക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കുമായി പത്തുലക്ഷം രൂപയും, കൃഷിക്കാവശ്യമായ വിത്ത്, വളം, മറ്റ് കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 5 ലക്ഷം രൂപയുമാണ് ചെലവാക്കുന്നത്. കരകുളം ഗ്രാമപഞ്ചായതത് പ്രസിഡന്റ് യു.ലേഖാറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ് റ്റി. സുനിൽ കുമാർ, വാർഡ് മെമ്പർമാർ, തൊഴിലുറപ്പ് പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *