വയനാട്ടിൽ ആനക്കൊമ്പു വേട്ട :ആറംഗ സംഘം അറസ്റ്റിൽ
വയനാട്: വയനാട്ടിൽ ആനക്കൊമ്പു വേട്ട. മാനന്തവാടിയിലാണ് സംഭവം. ആനക്കൊമ്പുമായി ആറംഗസംഘം അറസ്റ്റിലായി. കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് പിടിച്ചെടുത്തത്. പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് വനം വകുപ്പ് കണ്ടെടുത്തത്.പിടിയിലായവരിൽ ചിലർ കർണാടക സ്വദേശികളാണ്. അറസ്റ്റിലായവരിൽ വയനാട് സ്വദേശികളും ഉൾപ്പെടുന്നു. വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.