കോടതിയെ അവഹേളിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി
തൃശ്ശൂർ: കോടതിയെ അവഹേളിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക പറഞ്ഞു.അത് കോടതിയിൽ അല്ലെ കോടതി നോക്കിക്കോളും എന്ന് പറഞ്ഞ സുരേഷ് ഗോപിയോട് ഏതു കോടതി എന്ന് ചോദ്യം ചോദിച്ച റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകയോടാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.