സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Spread the love

തിരുവനന്തപുരം : കിടപ്പാടങ്ങളുടെ ജപ്തി റദ്ദാക്കൂ ആവശ്യപ്പെട്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സർക്കാർ സംസ്ഥാനം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചെങ്കിലും പല ജില്ലകളിലും അന്തിയുറങ്ങാൻ വീടുകൾ ഇല്ലാതെ ഒരുപാട് കുടുംബങ്ങളുണ്ടെന്ന് വാസ്തവം ഇപ്പോഴും നിലനിൽക്കുന്നു. ബാങ്കുകളിൽ നിന്ന് വീടുവെയ്ക്കാനും പെൺമകളെ വിവാഹം കഴിച്ചുവിടാനും ലോൺയെടുത്തു പലരും ഇന്നും ജപ്തിയുടെ വഴിയിലാണ് . സംസ്ഥാനത്തെ ചില കണക്കുകൾ പുറത്ത് വരമ്പോൾ 672 കുടുംബങ്ങൾക്ക് ഇനിയും ഭവനം ലഭിക്കാനുണ്ട്. ഒരുനേരത്തെ ഭക്ഷണം കഴിക്കാനും വകയില്ലാതെ വയോജനങ്ങളും നമ്മുടെ മുമ്പിലുണ്ട്. വയോജനങ്ങൾക്ക് നിരവധി പദ്ധതി സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും. ചിലയിടങ്ങളിൽ ഈ പദ്ധതികൾ എത്തിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരത്തിൽ സംസ്ഥാനം മുന്നിലെന്ന് പറയമ്പോഴും പല യുവതി യുവാക്കൾ തൊഴിൽ ക്ഷാമം മൂലം രാജ്യം വിട്ട് പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *