ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ട്

Spread the love

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയാണ് വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ് നേടിക്കൊടുത്തത്.

കായികവേദികള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ മികച്ച രൂപകല്‍പനകള്‍ക്ക് അംഗീകാരം നല്‍കാന്‍ യുനസ്‌കോ ആരംഭിച്ച പ്രി വേർസായി പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്. ശക്തമായ മത്സരത്തിനൊടുവിലാണ് സായിദ് ഇന്റർനാഷനൽ എയർപോർട്ട് മികവിനുള്ള അംഗീകാരം നേടിയത്. പാരിസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

യുഎഇയുടെ സംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകള്‍ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിന്‍റെ രൂപകല്‍പനയും നിര്‍മാണവും. 7,42,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ മണിക്കൂറില്‍ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാനാവും.

Leave a Reply

Your email address will not be published. Required fields are marked *