തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ഹരിഹര്‍നഗറിലെ പാര്‍ക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സൈബര്‍ ലോകത്തും വ്യാപകമായി പ്രചരിക്കുകയാണ്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്ന് ആരോപിച്ചു.ഹരിനഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് അറിയിച്ചു.