പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ സി പിഎം കയ്യേറ്റം വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളി:ബി ജെ പി
തിരുവനന്തപുരം : പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ സി പിഎം കയ്യേറ്റം വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളി:ബി ജെ പി. പൂജപ്പുര സരസ്വതീ മണ്ഡപത്തെ നവകേരള സദസ്സിൻ്റെ സ്വാഗതസംഘം ഓഫീസാക്കിമാറ്റിയ സി പി എമ്മിൻ്റെ നടപടി വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാപ്രസിഡൻ്റ് വിവി രാജേഷ് പറഞ്ഞു.പൂജപുരയിൽ ഹിന്ദു ഐകൃവേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.പൂജപ്പുര മൈതാനമുൾപ്പെടെ നിരവധി സ്ഥലങ്ങൾ ഒഴിവുള്ളപ്പോൾ സരസ്വതീ മണ്ഡപത്തെ വികലമാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.കോർപ്പറേഷനും,സംസ്ഥാനവും തങ്ങളാണ് ഭരിക്കുന്നതെന്ന ധിക്കാരമാണ് സിപിഎം പ്രകടിപ്പിയ്ക്കുന്നത്.നവരാത്രി സമയത്ത് വിഗ്രഹപൂജയ്ക്കും,വിജയ ദശമി നാളിലെ വിദ്യാരംഭത്തിനും മാത്രമുപയോശിയ്ക്കുന്ന പവിത്രമായ ഇടമാണ് സരസ്വതീമണ്ഡപം.വിദ്യാദേവതയെ ആരാധിയ്ക്കുന്ന ലോകമാസകലമുള്ള കോടിക്കണക്കിന് ആരാധകരുടെ നെഞ്ചിൽ തീകോരിയിടുന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിയ്ക്കുന്നത്.നേമം മണ്ഡലത്തിൽ തങ്ങളെ വിജയിപ്പിച്ച ജനതയ്ക്ക് സി പി എം സംസ്ഥാന നേതൃത്വം നല്കുന്ന സമ്മാനമാണ് സരസ്വതീ മണ്ഡപം കയ്യേറ്റം.നവരാത്രി സമയത്ത് തമിഴ്നാട്ടിൽ നിന്ന് എഴുന്നെള്ളിച്ച് പ്രത്യേക ചടങ്ങുകളോടെ കുമാരസ്വാമിയുടെ വിഗ്രഹം വച്ച് പൂജിയ്ക്കുന്ന മണ്ഡപത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും,മന്ത്രി വി ശിവൻകുട്ടിയുടെയും ചിത്രം വച്ച് സി പിഎം പ്രവർത്തകർ ചുറ്റുമിരുന്ന് പൂജ നടത്തുകയാണ്.നവകേരള സദസ്സിൻ്റെ സ്വാഗതസംഘം ഓഫീസായി പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഓരോ നിമിഷവും സി പി എം ജനമനസ്സുകളിൽ നിന്നകലുകയായിരിയ്ക്കും.സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞ് പ്രസ്തുത സ്വാഗതസംഘം ഓഫീസ് സരസ്വതീ മണ്ഡപത്തിൽ നിന്ന് മാറ്റിസ്ഥാപിയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു.