കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ഉളിക്കൽ ടൗണിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരിച്ചതാണെന്നാണ് സംശയം. നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് അദൃശ്ശേരിയാണ്(68) മരിച്ചത്. അതേസമയം ഉളിക്കൽ ടൗണിൽ പരിഭ്രാന്തി പരത്തിയ ആന തിരികെ കാട്ടിലേക്ക് പ്രവേശിച്ചു. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചുഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറ് പേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധിയും പ്രഖ്യാപിച്ചിരുന്നു.