ഹമാസ് ആക്രമണത്തിന് മറുപടിയായി ഗസ്സയില്‍ ഇസ്രായേല്‍
ഗസ്സ: ഹമാസ് ആക്രമണത്തിന് മറുപടിയായി ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ കടുത്ത പ്രതികരണവുമായി തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഗസ്സയിലെ ഉപരോധവും ബോംബാക്രമണവും ‘വംശഹത്യ’ക്ക് തുല്യമായ അനുപാതമില്ലാത്ത പ്രതികരണമാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. യുദ്ധത്തിന് പോലും ഒരു ‘ധാര്‍മ്മികത’ ഉണ്ടെന്നും എന്നാല്‍ അത് ‘വളരെ ഗുരുതരമായി’ ലംഘിച്ചിരിക്കയാണെന്നും പാര്‍ലമെന്റില്‍ ഭരണകക്ഷിയായ എ.കെ പാര്‍ട്ടി അംഗങ്ങളോട് സംസാരിക്കവെ ഉര്‍ദുഗാന്‍ പറഞ്ഞു.ആളുകളെ അവരുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും തടയുകയും സിവിലിയന്‍മാര്‍ താമസിക്കുന്ന വീടുകളില്‍ ബോംബിടുകയും ഉള്‍പ്പെടെ എല്ലാ ല്ലജ്ജാകരമായ രീതികളും പ്രയോഗിച്ച് ചെയ്യുന്നത് യുദ്ധമല്ല, അത് വംശഹത്യയാണ്.ഇസ്രായില്‍ പ്രദേശങ്ങളില്‍ സാധാരണക്കാരെ കൊല്ലുന്നതിനെ ഞങ്ങള്‍ പരസ്യമായി എതിര്‍ക്കുന്നു. അതുപോലെ, ഗാസയില്‍ നിരപരാധികളായ വിവേചനരഹിതവും നിരന്തരവുമായ ബോംബാക്രമണങ്ങളിലൂടെ കൂട്ടക്കൊല ചെയ്യുന്നതും ഞങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. സാധാരണക്കാര്‍ താമസിക്കുന്നിടത്ത് നടത്തുന്നത് യുദ്ധമല്ല, ഇതൊരു കൂട്ടക്കൊലയാണ്- ഗസ്സയിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഇസ്രായിലിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.