പുസ്തകമേളയിലെത്തുന്നവരെ കാത്തിരിക്കുന്നത് രുചിയേറും വിഭവങ്ങളും
നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ പുസ്തകോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണ വൈവിധ്യങ്ങളും രുചിക്കാം. വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് പുസ്തകമേളയിൽ എത്തുന്നവർക്കായി ഒരുക്കുന്നത്. വിവിധ തരം ബിരിയാണികൾ, വെജ്, നോൺവെജ്, മലബാർ വിഭാവങ്ങൾ, വ്യത്യസ്ത രുചികളിലുള്ള പായസങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ഭക്ഷ്യ സ്റ്റാളുകളിൽ ലഭിക്കും. പായസത്തിനു മാത്രമായി പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. പൈനാപ്പിൾ, ക്യാരറ്റ്, ഈന്തപ്പഴം തുടങ്ങി വ്യത്യസ്തമായ വിഭവങ്ങൾക്കൊണ്ട് തയ്യാറാക്കിയ വിവിധയിനം പായസങ്ങൾ ഇവിടെ ലഭിക്കും. സംസ്ഥാനത്തെ പ്രശസ്ത ഭക്ഷണശാലകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള ഭക്ഷണ കേന്ദ്രങ്ങളാണ് പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിൽ പങ്കാളികളാകുന്നത്. കൂടാതെ ഹോർട്ടി കോർപ്പിന്റെ മൈബൈൽ വെൻഡിംഗ് കാർട്ടും മിൽമയുടെ ഐസ്ക്രീം കൗണ്ടറും ഇതോടൊപ്പമുണ്ടാകും. മുളപ്പിച്ച പയർ വർഗങ്ങൾ, മൂന്നാർ വെളുത്തുള്ളി, ഊട്ടി ക്യാരറ്റ്, മറയൂർ ശർക്കര തുടങ്ങി ശുദ്ധമായ ഉല്പന്നങ്ങൾ ഹോർട്ടി കോർപ്പിന്റെ മൊബൈൽ വെൻഡിംഗ് കാർട്ടിൽ നിന്ന് ലഭിക്കും. കൂടാതെ പ്രകൃതി ദത്തമായ ജ്യൂസുകളും ഇവിടെ നിന്നും രുചിക്കാം. നിയമസഭാ സമുച്ചയത്തിന്റെ വടക്കു പറഞ്ഞാറ് വശത്തായിട്ടാണ് ഫുഡ് കോർട്ട് ഒരുക്കുന്നത്.