തൃപ്പൂണിത്തറയിൽ രാസലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിൽ
തൃപ്പൂണിത്തറയിൽ രാസലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിൽ. 34 കാരനായ ബിലാൽ മുഹമ്മദും 29 കാരിയായ ആരതിയും ആണ് രാസലഹരിമരുന്നുമായി പിടിയിലായത്. കൊല്ലം കിളികൊല്ലൂർ പ്രകൃതി നഗർ മുന്നാസ് വീട്ടിൽ ബിലാൽ മുഹമ്മദ്,കണ്ണൂർ മോവഞ്ചേരി ചെമ്പിയോട് വീട്ടിൽ ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 22 ഗ്രാം ലഹരി മരുന്ന് ആണ് പിടികൂടി .ഇന്നലെ രാത്രി റിഫനറി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള അപ്പാർട്ട്മെന്റിൽ നിന്ന് കൊച്ചി സിറ്റി ഡാൻസാഫ് ,തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. അതേസമയം കൊച്ചിയിൽ എംഡിഎംഎ കൈവശം വെച്ച കേസിൽ 51 കാരനേയും യുവതിയേയും പോലീസ് പിടികൂടി. 51 കാരനായ ഷാജി പി സി ,തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട് നങ്ങുളത്ത് വീട്ടിൽ 31 കാരിയായ രേഷ്മ കെ എന്നിവരെയാണ് ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിൽ വെച്ച് പിടികൂടിയത് .ഇടപ്പള്ളി, ചമ്പോകടവ് റോഡ് ,കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്മെന്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ ,ഐപിഎസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ,നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 2.67 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്തഫിറ്റമീൻ എന്നിവ പോലീസ് കണ്ടെടുത്തു. ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമാണ് എംഡിഎംഎ ഇവർ കൈവശം വച്ചത്. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇവരെ അറസ്റ്റ് ചെയ്ത് .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.താമരശ്ശേരിയിൽ പോലീസുകാരെ ആ ക്രമിച്ച ലഹരി സംഘത്തിലെ രണ്ടുപേർ പിടിയിൽ .കോഴിക്കോട് താമരശ്ശേരി അമ്പലമുക്കിൽ ആണ് പോലീസുകാരെ ആക്രമിച്ച സംഘത്തിലെ രണ്ടുപേരെ പിടി കൂടിയത് .ലഹരിമരുന്നിന്റെ അടിമകളായ ഇവരെ ഒമ്പത് കിലോ കഞ്ചാവും ആയി പൊലീസ് പിടികൂടുകയായിരുന്നു .താമരശ്ശേരി സ്വദേശികളായ കെ കെ ദിപീഷ് , റജീന എന്നിവരെയാണ് പോലീസ് പിടികൂടിയത് .പോലീസിനെ ആ ക്രമിച്ച ശേഷം ഓടിരക്ഷപ്പെട്ട റജീന ദിലീഷിൻറെ വീട്ടിൽ ഒളിക്കുകയായിരുന്നു .കഴിഞ്ഞദിവസം അമ്പലമുക്ക് കരിമുണ്ടിയിൽ മൻസൂറിന് വീടിനു നേരെ നടന്ന അ ക്രമണം സംബന്ധിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ഇവർ ആ ക്രമിച്ചിരുന്നു . പോലീസുദ്യോഗസ്ഥർക്ക് നേരെ സംഘം കല്ലെറിയുകയും നായയെ അഴിച്ചുവിടുക്കുകയും ചെയ്തു .മൻസൂറിനെ വീട്ടിൽ സിസിടിവി സ്ഥാപിച്ചതാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിന് കാരണം .കേസിൽ നാല് പേർ ഇതുവരെ പിടിയിലായി.