ഇന്ത്യയിലെ 41 നയതന്ത്ര ജീവനക്കാരെ പിൻവലിച്ച് കാനഡ
ബന്ധം കൂടുതൽ വഷളാവുന്നതിനിടെ ഇന്ത്യയിലെ 41 നയതന്ത്ര ജീവനക്കാരെ പിൻവലിച്ച് കാനഡ. കാനഡയിൽ ഖലിസ്താനി നേതാവ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ നേരത്തേ പിൻവലിച്ചിരുന്നു. വെള്ളിയാഴ്ചയാണ് കാനഡ ഇന്ത്യയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും കാനഡയിലേക്ക് തിരികെ വിളിച്ചത്.വെള്ളിയാഴ്ചയോടെ തങ്ങളുടെ 21 തയതന്ത്രപ്രതിനിധികളുടെയും കുടുംബങ്ങളുടെയും ഒഴികെയുള്ളവരുടെ നയതന്ത്ര പ്രതിരോധം വെള്ളിയാഴ്ചയോടെ പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നുവെന്നും ഇതിനാലാണ് തങ്ങൾ കൂട്ടത്തോടെ ഇവരെ തിരികെ വിളിച്ചതെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു.ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ ഇന്റലിജൻസിന് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ പരസ്യമായി ആരോപിച്ചതിനെ തുടർന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ വധത്തിലെ അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു.നിജ്ജാർ 1997ലാണ് കാനഡയിലേക്ക് കുടിയേറിയത്. 2015ൽ അദ്ദേഹത്തിന് കനേഡിയൻ പൗരത്വം ലഭിച്ചു. ഈ വർഷം ജൂണിൽ വാൻകൂവറിലെ സിഖ് ക്ഷേത്രത്തിനു സമീപത്തുവച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം നിജ്ജാറിനെ വെടിവച്ചുകൊല്ലുകയായിരുന്നു. 7,70,000 സിഖുകാരാണ് കാനഡയിലുള്ളത്.