ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ
ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അൽ സെയ്തൂണിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. ക്രൈസ്തവ വിശ്വാസികൾക്ക് പുറമെ അഭയാർഥികളായി നിരവധി ഇസ്ലാം മതവിശ്വാസികളും പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു. അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. ഇതിനിടെ ഇസ്രായേലിനെ ലക്ഷ്യമാക്കി യെമനിൽ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പൽ നിർവീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു. ഇസ്രായേലിനായി കൂടുതൽ ആയുധങ്ങൾ എത്തിച്ചതായും അമേരിക്ക പറഞ്ഞു. ഇസ്രായേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിന്റെ അനുമതി തേടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.