മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ഓഗസ്റ്റ് 8 മുതൽ 10 വരെ ചർച്ച ചെയ്യും
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ഓഗസ്റ്റ് 8 മുതൽ 10 വരെ ചർച്ച ചെയ്യും. പ്രമേയത്തിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മറുപടി പറയും.അവിശ്വാസം ആദ്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭാ കാര്യോപദേശക കമ്മിറ്റീ യോഗം പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ യും ഭാരത് രാഷ്ട്ര സമിതിയും ബഹിഷ്കരിച്ചിരുന്നു. ഈ യോഗത്തിൽ പ്രതിപക്ഷത്തിന്‍റെ അസാനിധ്യത്തിലാണ് വിശ്വാസ പ്രമേയം 8ന് ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത്.പ്രഥ മ പരിഗണന നൽകി അവിശ്വാസ പ്രമേയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അവിശ്വാസ പ്രമേയത്തിന് പ്രഥമ പരിഗണന നൽകണമെന്ന് നിയമമില്ലെന്ന് സർക്കാർ പറയുന്നു. ചട്ട പ്രകാരം സമർപ്പിച്ച് പത്ത് ദിവസത്തിനകം വിഷയത്തിൽ ചർച്ച വേണമെന്നാണ്. ജൂലൈ 26നാണ് ലോക് സഭാ സ്പീക്കർ ഓം ബിർല പ്രമേയം സ്വീകരിച്ചത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും വിഷയത്തിൽ ചർച്ച വേണമെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാർ തള്ളിയതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി മുന്നോട്ടെത്തിയിരിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ ഹ്രസ്വ ചർച്ച നടത്താമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയുമെന്നുമാണ് സർക്കാർ സഭയിൽ അറിയിച്ചിരുന്നത്. ഇത് പ്രതിപക്ഷം തള്ളി. വർഷക കാലം സമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം തുടരുകയാണ്.പ്രതിപക്ഷത്തിനു വേണ്ടി കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയം സമർപ്പിച്ചിരിക്കുന്നത്.