നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധനത്തിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം. ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. നീണ്ടകര ഹാർബറിന് എത്തുന്നതിന് തൊട്ടുമുമ്പ് ബോട്ട് അപ്രതീക്ഷിതമായി മുങ്ങി താഴുകയായിരുന്നു. കരയോട് അടുത്ത പ്രദേശമായതിനാൽ ചിലർ സ്വയം നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവരെ തൊട്ടടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഫൈബർ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി.