പാതിവില തട്ടിപ്പ് കേസ്: സംസ്ഥാനത്തെ ബിജെപി- കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്തെ ബിജെപി, കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ, കെ എൻ ആനന്ദകുമാർ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുക . പ്രതി അനന്തു കൃഷ്ണൻ വാഹന കമ്പനികളിൽ നിന്നും 5000 രൂപ മുതൽ കമ്മീഷൻ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
പകുതി വിലയ്ക്ക് വാഹനം നൽകാം എന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന് വാഹന കമ്പനികളിൽ നിന്നും 5000 രൂപ മുതലാണ് കമ്മീഷൻ ഇനത്തിൽ ലഭിച്ചത്. .ഇതുവരെ ഏഴരക്കോടിവരെ കമീഷനായി ലഭിച്ചിട്ടുണ്ട്.
ഈ തുകയിൽ നിന്നുമാണ് ലാലി വിൻസന്റ് നടക്കം വിഹിതം നൽകിയിരുന്നത്. കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ബിജെപി നേതാവ് രാധാകൃഷ്ണൻ കെ എൻ ആനന്ദകുമാർ എന്നിവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും.തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കരാർരേഖകൾ തയ്യാറാക്കാനും ലാലി വിൻസെന്റ് ഉൾപ്പെടെയുള്ളവരുടെ സഹായം അനന്തുകൃഷ്‌ണന് ലഭിച്ചിട്ടുണ്ട്.
കമീഷനായി ലഭിച്ച തുക ഇനിയും ഉയരാനും സാധ്യതയുണ്ട്.ഏറ്റവും കൂടുതൽ തുക തട്ടിയെടുത്ത കേസുകളിലെ അന്വേഷണത്തിനായി അനന്തുകൃഷ്‌ണനെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങും.ലാലി വിൻസെന്റിന്റെ സാമ്പത്തിക സ്രോതസ്സുകൾ, സ്വത്തുവകകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.