വാഹന നികുതി കുടിശിക ഉണ്ടോ?ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കും

Spread the love

മോട്ടോർ വാഹന നികുതി കുടിശികയായ വാഹനങ്ങൾക്കും പൊളിച്ചു പോയ വാഹനങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കും. 2020 മാർച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാർച്ച് 31ന് നാലുവർഷമോ അതിൽ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് എന്നും എം വി ഡി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാലുവർഷത്തെ അടയ്ക്കേണ്ടുന്ന നികുതിയുടെ 30 % ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണ് എന്നും എം വി ഡി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *