കോണ്‍ഗ്രസ് മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കി. ആര്‍പിഎഫ് എസ്ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലത്തെ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും .ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്.സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.