കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2014 മുതല്‍ 2023 ഡിസംബര്‍ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്നാണ് വിശദീകരണം.യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 224 ശതമാനത്തിന്റെ വര്‍ധനയാണിത്. 2004-14 കാലഘട്ടത്തില്‍ കേരളത്തിന് ലഭിച്ചത് 46,303 കോടി രൂപയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ പദ്ധതിച്ചെലവ് ഇനത്തിലും കേരളത്തിന് പണം നല്‍കിയിരുന്നു. 2020-21 കാലഘട്ടത്തില്‍ 18,087 കോടി രൂപ കേരളം അധികമായി കടം വാങ്ങിയെന്നും നിര്‍മല രാജ്യസഭയില്‍ വ്യക്തമാക്കി.