ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു

Spread the love

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന മോഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അടുപ്പിച്ചുള്ള പ്രക്രിയയ്ക്കാണ് ഇന്ന് തുടക്കമാവുക. പേടകത്തെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി ലാൻഡറിന്റെ വേഗം കുറയ്ക്കേണ്ടതുണ്ട്. ഇത്തരത്തിൽ വേഗത കുറയ്ക്കുന്ന ഡി ബൂസ്റ്റർ പ്രക്രിയ ഇന്ന് വൈകിട്ട് 4.00 മണിക്ക് ആരംഭിക്കുന്നതാണ്. ഈ ഭ്രമണപഥത്തിൽ പേടകത്തിന് ചന്ദ്രനിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും, ഏറ്റവും കൂടിയ ദൂരം 100 കിലോമീറ്ററും ആയിരിക്കും.ചന്ദ്രയാൻ 3-ൽ 4 ത്രസ്റ്റർ എൻജിനുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇവ വേഗത കുറയ്ക്കാൻ സഹായിക്കും. രണ്ട് ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗത കുറയ്ക്കുക. ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ ത്രസ്റ്ററുകളുടെ സഹായത്തോടെ കുറച്ച് സമയം അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കുന്നതാണ്. ഇതിനുശേഷം സെക്കന്റിൽ 1-2 മീറ്റർ വേഗതയിൽ താഴെ ഇറങ്ങും. തുടർന്ന് ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് നടക്കുന്നതാണ്. ആഗസ്റ്റ് 23-ന് വൈകിട്ട് 5:47-നാണ് ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *