കണ്ണേറ്റുമുക്കിൽ നിന്നും 100 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിൽ

Spread the love

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, തിരുവനന്തപുരം ഐ. ബി യൂണിറ്റും, തിരുവനന്തപുരം എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വച്ച് KL-01-BH-5423 എന്ന നമ്പറുള്ള ഇന്നോവ കാറിൽ കടത്തി കൊണ്ട് വന്ന 100 കിലോയോളം കഞ്ചാവ് പിടികൂടി.തിരുവനന്തപുരം താലൂക്കിൽ തിരുവല്ല വില്ലേജിൽ കരിങ്കടമുകൾ ദേശത്ത് ശാസ്താ ഭവനിൽ രഘുവരൻ മകൻ ‘ ചൊക്കൻ ’ എന്ന് വിളിപ്പേരുള്ള രതീഷ്.R (36 വയസ്സ്), തിരുവനന്തപുരം താലൂക്കിൽ തിരുവല്ല വില്ലേജിൽ മേനിലം ദേശത്ത് ചെമ്മണ്ണ് വിള പുത്തൻവീട്ടിൽ ശശി മകൻ 42 വയസ്സുള്ള രതീഷ്.S.R, തിരുവനന്തപുരം താലൂക്കിൽ കല്ലിയൂർ വള്ളംകോട് മാത്തൂർക്കോണം ലക്ഷംവീട് കോളനിയിൽ ബാബു മകൻ 31വയസ്സുള്ള ‘ ബൊലേറോ വിഷ്ണു’ എന്ന വിഷ്ണു, നെയ്യാറ്റിൻകര താലൂക്കിൽ അറക്കുന്നകടവ് ചക്കാലക്കൽ സദനത്തിൽ (ജഗതി സ്കൂളിന് സമീപം വാടകയ്ക്ക് താമസം) രത്നാകരൻ മകൻ 25 വയസ്സുള്ള ‘ ബോൾട്ട് ’ എന്ന് വിളിക്കുന്ന അഖിൽ എന്നിവരെ ഒന്ന് മുതൽ നാല് വരെ പ്രതികളായി തത്സമയം അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളും മൂന്നാം പ്രതി വിഷ്ണുവിന്റെ ഭാര്യയും മക്കളും കൂടി വിനോദയാത്രക്ക്‌ പോകുന്ന രീതിയിൽ ആന്ധ്രയിൽ പോകുകയും വിഷ്ണുവിന്റെ ഭാര്യയുടെയും മക്കളുടെയും അറിവില്ലാതെ ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി പണി സാധനങ്ങളാണെന്ന വ്യാജേന കടത്തികൊണ്ട് വരികയായിരുന്നു. സംഘം വിനോദയാത്ര എന്ന വ്യാജേന കാർ വാടകയ്ക്ക് എടുത്ത് യാത്ര തിരിക്കുകയായിരുന്നു. കാറിൽ ജി പി സംവിധാനം ഉണ്ടായിരുന്നു. ഇതിലൂടെ കാറിന്റെ ഉടമ കാർ പോകുന്ന വഴി മനസ്സിലാക്കി സംശയം തോന്നി എക്സൈസിനെ അറിയിച്ചു. ഭക്ഷണം കഴിക്കാനായി നിർത്തിയ ഉടനെ കണ്ണേറ്റുമുക്കിൽ വച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. സ്ത്രീയും രണ്ടു കുട്ടികളും കടന്നു കളഞ്ഞു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ മാനവിയംവീഥി അടക്കമുള്ള പ്രധാന ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായത്. ഇവർ കഞ്ചാവ് അന്യസംസ്ഥാനത്ത്.നിന്നും കടത്തിക്കൊണ്ടുവന്ന ചെറുകിട കച്ചവടക്കാർക്ക് കൊടുക്കുന്നതായിട്ടാണ് ലഭ്യമായ വിവരം. ടി കഞ്ചാവ് കടത്തലിന് സാമ്പത്തിക സഹായമടക്കം നൽകിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി കേസ്സിൻമേൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് സംഘം അറിയിച്ചു. പ്രതികൾക്ക് ടി വാഹനം വാടകക്ക് നൽകിയിരുന്ന വാഹനത്തിന്റെ ഉടമസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ടി കേസ് കണ്ടെടുക്കാനായത്. ടി കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ്. മധുസൂദനൻ നായർ, വി. ജി. സുനിൽകുമാർ, ആർ. ജി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, പ്രേമനാഥൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രജിത്, അരുൺ സേവ്യർ, ജയശാന്ത്‌, ശരത്, മുഹമ്മദ്‌ അലി, എക്‌സൈസ് ഡ്രൈവർ വിനോജ്ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *