‘രാജ്യം അവശേഷിക്കില്ല’; ഉക്രൈയ്ന്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി ട്രംപ്
തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഉക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ഏകാധിപതിയാണെന്നും അദ്ദേഹം എത്രയും വേഗം യുദ്ധത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ രാജ്യം തന്നെ അവശേഷിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്തിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രം മിടുക്ക് കാണിച്ച സെലന്‍സ്‌കി തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്ന് ട്രംപ് തുറന്നടിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ അതിന് ട്രംപിന് മാത്രമേ സാധിക്കുവെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ട്രംപ് പറയുന്നുണ്ട്.
ജോ ബൈഡന് പിന്നാലെ അധികാരത്തിലെത്തിയ ട്രംപ്, മുന്‍ പ്രസിഡന്റ് ഒപ്പുവച്ച പല കരാറുകളും റദ്ദാക്കിയിരുന്നു. ഇതിലൊന്നായിരുന്നു ഉക്രൈയ്‌ന് നല്‍കിയിരുന്ന ധനസഹായവും ആയുധങ്ങളും. യുദ്ധകാലത്ത് ഉക്രൈന് 6700 കോടി ഡോളറിന്റെ ആയുധങ്ങളും 3100 കോടി ഡോളര്‍ പണമായും നല്‍കിയിരുന്നു. ഇതിന് പകരം അയ്യാരിരം കോടി ഡോളറിന്റെ ധാതുവിഭവങ്ങള്‍, അതായത് ഉക്രൈയ്‌ന്റെ പകുതിയോളമുള്ളവയാണ് ഉക്രൈയ്‌നില്‍ നിന്നും യുഎസ് ആവശ്യപ്പെട്ടത്. ഇതില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവ ഉള്‍പ്പെടും. ഇതിന്റെ ഉടമസ്ഥാവകാശമാണ് യുഎസ് ലക്ഷ്യമിട്ടത്.
റഷ്യയെ പ്രതിരോധിക്കാനായി യുക്രെയ്‌നു യുഎസ് ധനസഹായവും ആയുധങ്ങളും നല്‍കിയിരുന്നു. യുദ്ധകാല സഹായത്തിനു പകരമായി യുക്രെയ്‌നിന്റെ പകുതി ധാതുവിഭവങ്ങള്‍ (50,000 കോടി ഡോളര്‍) നല്‍കണമെന്നായിരുന്നു യുഎസ് ആവശ്യം. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നശേഷം ഈ നിലപാടില്‍ മാറ്റംവരുത്തി. 3 വര്‍ഷത്തിനിടെ യുക്രെയ്‌നിനു 6,700 കോടി ഡോളറിന്റെ ആയുധങ്ങളും 3,100 കോടി ഡോളര്‍ പണമായും യുഎസ് നല്‍കി. ഇതിനു പകരമായാണു യുക്രെയ്‌നിലെ 50 ശതമാനം ധാതുവിഭവങ്ങളുടെ (സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ) ഉടസ്ഥാവകാശം യുഎസ് ആവശ്യപ്പെടുന്നത്.