നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു : ഡോക്ടർമാരുടെ ഒ.പി സമയം ബോർഡിൽ മാത്രം
തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികൾ വലയുന്നു. 10 മണിയാലും രോഗികളുടെ രോഗ പരിശോധനയ്ക്ക് ഒ.പി വിഭാഗത്തിൽ ഡോക്ടർമാർ ഇല്ല . ഡോക്ടർമാരുടെ ഒ.പി സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ളത് ബോർഡിൽ മാത്രം. മണിക്കൂറോളം രോഗികൾ വരിയിൽ നിന്നാലും ഡോക്ടർമാർ കൃതസമയത്ത് ഒ.പിയിൽ എത്തുന്നുമില്ല. അഥവാ ഇവർ 10 മണിക്ക് ശേഷം എത്തിയാലും മിക്ക രോഗികൾക്കും കൃത്യമായ ചികിത്സ ലഭിക്കാതെ പോകുന്നു. അസാധാരണക്കാരായനിരവധി രോഗികൾ ആശ്രയിക്കുന്ന കേന്ദ്രമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി . എന്നാൽ കൃതിമായ ചികിത്സയും ഡോക്ടർമാരും ഇല്ലെന്ന് പരാതിയും രോഗികൾക്കിടയിൽ ഉയരുന്നു. 2021 – ൽ നവജാതശിശു ചികിത്സ ലഭിക്കാതെ മരിച്ച സംഭവം ഇതേ ആശുപത്രിയിൽ തന്നെ. നെടുമങ്ങാട് ജില്ലാ ആശുപത്രി നേരെ സാധാരണക്കാരായ ജനങ്ങൾക്ക് ഇടയിൽ നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇത് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.