പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള യുഡിഎഫ് സെക്രട്ടറിയേറ്റ് വളയൽ സമരം ഇന്ന്
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള യുഡിഎഫ് സെക്രട്ടറിയേറ്റ് വളയൽ സമരം ഇന്ന് . സംസ്ഥാനത്തെ 14 ജില്ലകളിലെ പാർട്ടി പ്രവർത്തകരാണ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ പങ്കെടുക്കുന്നത് . രാവിലെ 7 മണിയോടെ തിരുവനന്തപുരം ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലെ ഗേറ്റുകൾ വളയും. തുടർന്ന് 8 മണിയോടെ കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം ജില്ലകളില പ്രവർത്തകരും . 9 മണിയോടെ ഇടുക്കി, എറണാകുളം ജില്ലയിലെ പ്രവർത്തകരും സെക്രട്ടേറിയേറ്റിനു മുന്നിൽ അണി നിരക്കും. 10 മണിക്ക് പ്രതിഷേധ സമരമായ സെക്രട്ടേറിയറ്റ് വളയൽ സമരം ഔപചാരികമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉല്‍ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യു.ഡി.എഫിന്റെ ഉന്നതനേതാക്കളായ കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ഷിബു ബേബിജോണ്‍ എം.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍, പി.എം.എ സലാം, ഡോ.എം.കെ.മുനീര്‍, ജി.ദേവരാജന്‍, അഡ്വ.എ.രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവരും യു.ഡി.എഫിന്റെ എം.പിമാരും, എം.എല്‍.എമാരും പ്രസംഗിക്കും.