വാകത്താനം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോട്ടയം: വാകത്താനം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉടമയ്ക്ക് ഗുരുതര പരിക്ക്. പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു(57)വിനാണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സാബു ചികിത്സയിൽ കഴിയുന്നത്.കാർ പൂർണമായും കത്തി. യാത്ര കഴിഞ്ഞ് വീടിന് സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. നാട്ടുകാരാണ് സാബുവിനെ പുറത്തെടുത്തത്.ചങ്ങനാശേരിയിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. കഴിഞ്ഞ ദിവസം കാറിന് തീപിടിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.