കര്‍ണാടകയില്‍ നാളെ വോട്ടെണ്ണൽ : റെക്കോർഡ് പോളിംഗ്
കര്‍ണാടകയില്‍ നാളെ വോട്ടെണ്ണല്‍. റെക്കോര്‍ഡ് പോളിംഗ് ആണ് ഇത്തവണ കര്‍ണാടകയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനമാണിത്.കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു പോളിംഗ്. ബംഗളൂരു നഗര മേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% പേരേ ഇത്തവണയും വോട്ട് ചെയ്യാനെത്തിയുള്ളൂ. വോട്ടെടുപ്പിന് ശേഷം പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വന്നത്.ഇതില്‍ അഞ്ചും കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകും എന്ന് പ്രവചിക്കുന്നത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് പറയുന്നത്. ഒരു എക്‌സിറ്റ് പോള്‍ സര്‍വേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു.ന്യൂസ് നേഷന്‍ സര്‍വേ മാത്രമാണ് ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നത്. മോദി പ്രഭാവം തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ബാക്കി നാല് എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിനാണ് അധികാരം പ്രവചിക്കുന്നത്.