ഇസ്രയേല്‍ വ്യോമാക്രമണം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Spread the love

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എഎഫ്പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.എഎഫ്പി വീഡിയോ സ്ട്രിംഗര്‍ മുസ്തഫ തുരിയ, അല്‍ ജസീറ ടെലിവിഷന്‍ നെറ്റ്വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകനായ ഹംസ വെയ്ല്‍ ദഹ്ദൂഹ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇസ്രായേല്‍ മിസൈല്‍ പതിക്കുകയായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 109 ആയി.അല്‍ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വെയ്ല്‍ അല്‍ ദഹ്ദൂഹിന്റെ മകനാണ് ഹംസ വെയ്ല്‍ ദഹ്ദൂഹ്. 2023 ഒക്ടോബറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വെയ്ല്‍ അല്‍ ദഹ്ദൂഹിയുടെ ഭാര്യയും മകളും മറ്റൊരു മകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ദഹ്ദൂഹിന് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *