കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം
ബെംഗളൂരു: കര്‍ണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാല്‍പത് ദിവസം നീണ്ടു നിന്ന പ്രചാരണത്തില്‍ വീറും വാശിയും പ്രകടമായിരുന്നു. അന്തിമ ഘട്ടത്തില്‍ പൂര്‍ണ്ണമായും മോദി ഷോ ആയി മാറിയ പ്രചാരണമാണ് ബിജെപി നടത്തിയത്. കോണ്‍ഗ്രസ് ആകട്ടെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ചു. മോദിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ വിഷപാമ്പ് പരാമര്‍ശം, ബജറംഗ് ദല്‍ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു.ജെഡിഎസിന് വേണ്ടി പ്രായാധിക്യം മറന്ന് ദേവെഗൗഡ രംഗത്തിറങ്ങിയതും ആവേശം പകര്‍ന്നു. തുടക്കത്തില്‍ കോണ്ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്ന കര്‍ണാടകയില്‍, പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ആര്ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലാത്തതിനാല്‍ ആര് ഭരിക്കണമെന്ന് ജെഡിഎസ് തിരുമാനിക്കാനാണ് സാധ്യത.