കുവൈത്തിലേക്ക് മനുഷ്യക്കടത്ത് :തമിഴ്‌നാട് സ്വദേശിയായ ഏജന്റ് അറസ്റ്റില്‍

Spread the love

കൊച്ചി: കുവൈത്തിലേക്കുള്ള മനുഷ്യക്കടത്തിനായി തമിഴ്‌നാട് സ്വദേശികളായ ഏഴ് സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ച കേസില്‍ ഏജന്റ് അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി ബാഷ യെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2022 ജൂലൈ 17 ന് ആണ് കുവൈത്തിലേക്ക് കടത്താന്‍ ഏഴ് യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ബാഷ എത്തിച്ചത്. ഈ കേസിന്റെ അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍ നോട്ടത്തില്‍ നടന്നുവരികെയാണ് ഒളിവിലായിരുന്ന ഏജന്റ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്. ചെങ്കത്ത് ഖലീഫ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ് ബാഷ. ഉള്‍ഗ്രാമങ്ങളില്‍ നിന്ന് നിരക്ഷരരും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി പാസ്‌പോര്‍ട്ട്, വിസ, ടിക്കറ്റ്, എന്നിവ ശരിയാക്കിക്കൊടുക്കും. ദുബൈയിലേക്കുള്ള വിസിറ്റിംഗ് വിസയയുമാണ് വിമാനത്താവളത്തിലെത്തിയത്.ദുബൈയിലെത്തിയ ശേഷം കുവൈറ്റ് വിസയടിച്ച പേജ് പാസ്‌പോര്‍ട്ടില്‍ വ്യാജമായി ചേര്‍ത്ത് കുവൈറ്റിലേക്ക് കടത്തുകയാണ് ഇവരുടെ പദ്ധതി. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍ക്ക് കുവൈറ്റില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെ മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫസലുള്ള എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *