കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും
ന്യൂഡൽഹി: കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവു കൂടിയായ ചൗധരി പ്രിവിലേജ് കമ്മിറ്റിക്കു മുന്നിൽ ഹാജരായതിനു പിന്നാലെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ശുപാർശ ഉടൻ സ്പീക്കർക്ക് കൈമാറും.മണിപ്പൂർ സംഘർഷത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രിയെ നീരവ് മോദിയോട് ഉപമിച്ചതിന്‍റെ പേരിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച സമിതിക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ സസ്പെൻഡ് ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. സസ്പെൻഷൻ അനാവശ്യമാണെന്നും വാക്കുകൾക്കൊണ്ട് ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും ചൗധരി പ്രിവിലേജ് കമ്മിറ്റിയോട് വ്യക്തമാക്കി.