ആശാസമരം : രാപകൽസമരം അവസാനിപ്പിക്കുന്നു.സമര പ്രതിജ്ഞാ റാലി ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും

Spread the love

തിരുവനന്തപുരം : 266 ദിവസമായ ആശാ രാപകൽ സമരം കേരളപ്പിറവി ദിനത്തിൽ പുതിയ രൂപത്തിൽ ആരംഭിക്കുകയാണ്. ഇതിനകം അനേകം ഡിമാൻ്റുകൾ നേടിക്കഴിഞ്ഞ ആശാ സമരം, 1000 രൂപയുടെ ഓണറേറിയം വർദ്ധനകൂടി സർക്കാരിൽ നിന്നും പിടിച്ചു വാങ്ങിയ സാഹചര്യത്തിലാണ് മുഴുവൻ ഡിമാൻ്റുകളും നേടിയെടുക്കുവാൻ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്.സ്ത്രീമുന്നേറ്റ ചരിത്രത്തിൽ ഐതിഹാസികമായി മാറിയ സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരപന്തൽ നാളെ പുതിയ രൂപത്തിലേക്ക് മാറുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയേറ്റ് നടയിൽഫെബ്രുവരി 10നാരംഭിച്ച അനിശ്ചിതകാല രാപകൽ സമരംകോരിച്ചൊരിയുന്ന മഴയത്തും പൊരിയുന്ന വെയിലത്തും നടത്തിയ ഉജ്ജ്വലമുന്നേറ്റ മായിരുന്നു. സർക്കാരിൻ്റെ അധിക്ഷേപങ്ങളെയും അവഹേളങ്ങളെയും നേരിട്ട്, വിട്ടുവീഴ്ച ചെയ്യാതെ നടത്തിയ ആ ധീര സമരത്തിൻ്റെ ഫലമായി പിടിച്ചു വാങ്ങിയതാണ് 1000 രൂപ ഓണറേറിയം വർധനവ്.സമരത്തെയും ആശമാരുടെ ആവശ്യങ്ങളെയും നിഷേധിച്ച സർക്കാർ, ആശമാരുടെ ധീരതയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.ഇത് ആശമാരുടെ മാത്രം വിജയമല്ല, ആശമാരെ പിന്തുണച്ച പൊതു സമൂഹത്തിൻ്റെ ഒട്ടാകെ വിജയമാണെന്ന് നേതാക്കൾ പറഞ്ഞു. ഇനി വാർഡുകളിലേക്ക് സമരം വ്യാപിപിപ്പിക്കും. ഓണറേറിയം 21000 രുപയായി വർദ്ധിപ്പികക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിച്ചു കിട്ടുകയും ചെയ്യുന്നതുവരെ വരെ ആശാസമരം തുടരും. പ്രാദേശിക തലങ്ങളിൽ വികേന്ദ്രീകരമായ സമര പരിപാടികളിലേക്ക് പോകും. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തുപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നാളെ നടക്കുന്ന സമര പ്രതിജ്ഞാ റാലി രാവിലെ 11 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആശമാർ സമര പ്രതിജ്ഞയെടുക്കും. സാമൂഹ്യ സാംസ്കാരിക – രാഷ്‌ടീയ നേതാക്കൾ റാലിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *