കാമുകന്റെ ആറ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി : യുവതിയുടെ ക്രൂരമായ പകവീട്ടൽ
വാഷിങ്ടണ്‍: കാമുകന്റെ ആറ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക്ക് ബക്കറ്റിലാക്കി കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നില്‍ വച്ച് യുവതിയുടെ ക്രൂരമായ പകവീട്ടല്‍. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ന്യൂ ഓര്‍ലിയന്‍ ന?ഗരത്തില്‍ വച്ച് 43 കാരിയായ ബുന്നക് ലാന്‍ഡന്‍ ആണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ കാണാനില്ലാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് മുന്നില്‍ വച്ചിരുന്ന പ്ലാസ്റ്റിക് ബക്കറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിയെ മര്‍ദിച്ചതായും ദീര്‍ഘനേരം കെട്ടിയിട്ടതായും പരിശോധനയില്‍ കണ്ടെത്തിയതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കുട്ടിയെ കെട്ടിയിട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൃതദേഹം ബക്കറ്റിലാക്കി വീടിന് മുന്നില്‍ വച്ചത് ലാന്‍ഡന്‍ ആണെന്ന് മനസിലാകുകയായിരുന്നു. കുട്ടിയുടെ പിതാവും ലാന്‍ഡനുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഒരുമിച്ചാണ് താമസിച്ചുവന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.