ജ്യൂസ് കട നടത്തുന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ
കോട്ടയം: മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തുന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ. മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് താന്നിക്കല്‍ അഖില്‍ ജോര്‍ജ് (23), മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് പുളിയാമ്പള്ളി ജെറിന് സൈമണ്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തിയിരുന്ന നിധിനെയും സുഹൃത്തായ പ്രവീണിനെയും ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ കടയ്ക്ക് സമീപം പ്രതികള്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതോടെയാണ് ഇവര്‍ സംഘം ചേര്‍ന്ന് നിധിനെയും പ്രവീണിനെയും ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പ്രതികളായ ഡോണ്‍ ഡെന്‍സണ്‍, ജെറിന് ജോസഫ് എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.തുടര്‍ന്ന്, ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.