ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി

Spread the love

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിനെ വിളിക്കാൻ ഉത്തർപ്രദേശ് സർക്കാർ നൽകിയ ടോൾ ഫ്രീ നമ്പരായ 112 എന്ന നമ്പറിലേക്ക് വിളിച്ചാണ് അജ്ഞാതൻ ഭീഷണി മുഴക്കിയത്. കോളർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുപി ആന്റി ടെറർ സ്ക്വാഡിന് (എടിഎസ്) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോളിന് പുറമെ, വിളിച്ചയാൾ യുപി പോലീസിന്റെ സോഷ്യൽ മീഡിയ ഡെസ്‌കിലേക്കും സന്ദേശമയച്ചു. “യോഗി സിഎം കോ മർ ദു ഗാ ജൽദ് ഹായ് (മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും),” എന്നാണ് സന്ദേശമയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *