തലസ്ഥാനത്ത് കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

Spread the love

തിരുവനന്തപുരം: കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. മഞ്ചാടി വിഷ്ണുപുരം മകം വീട്ടിൽ പാർഥിപൻ (25) ആണ് പിടിയിലായത്.നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മലയിൻകീഴ് പൊലീസാണ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്, തോക്ക്, വടിവാൾ ഉൾപ്പെടെ പത്തോളം മാരകായുധങ്ങൾ, 5 മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു. പേയാട് പള്ളിമുക്കിലെ ശാസ്താ ഫ്യുവൽസിൽ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളെ തെരയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *