പൂരം വിവാദം ഇടതുമുന്നണിയിൽ പൊട്ടിത്തെറി

Spread the love

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ തൃശ്‌സൂര്‍ പൂരം വിവാദം കൂടി ആയതോടെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. പൂരം കലക്കതിതില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെങ്കില്‍ ഇനി പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്ന സാഹചര്യം മുഖ്യമന്ത്രിയുടേയും ഉത്തരംമുട്ടിക്കുന്നതാണ്.അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങളില്‍ വിജലന്‍സ് അന്വേഷണ തീരുമാനം വന്നിട്ടും എഡിജിപി എംആര്‍ അജിത് കുമാര്‍ ക്രമസമാധന ചുമതലയില്‍ തുടരുകയാണ്. എഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയതിന് പിന്നാലെയാണ് തൃശ്ശൂര്‍ പൂരം റിപ്പോര്‍ട്ടിലും പൊലീസിന്റെ ഒളിച്ചുകളി. അന്വേഷണ ചുമതല എംആര്‍ അജിത് കുമാറിന്. ആരോപണ വിധേയന്‍ തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യ കുറവ് ഒരു വശത്ത് നില്‍ക്കെ അന്വേഷണത്തിലും റിപ്പോര്‍ട്ട് സമര്‍പ്പണത്തിലും വന്ന അനിശ്ചിതമായ കാലതാമസവും കൂടിയായതോടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരംമുട്ടിയ അവസ്ഥയാണിപ്പോള്‍. എഡിജിപിക്ക് മുഖ്യമന്ത്രിയൊരുക്കുന്ന സംരക്ഷണത്തില്‍ ഇന്നും പരസ്യപ്രതികരണവുമായി സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി.പൂരം കലത്തിയതില്‍ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി ഉറപ്പാണെന്നും പറഞ്ഞ ഇടതുമുന്നണി കണ്‍വീനര്‍ പക്ഷെ എഡിജിപി വിഷയത്തില്‍ അടക്കം സിപിഐയുടെ തുറന്ന് പറച്ചിലുകളില്‍ അതൃപ്തനുമാണ്. എഡിജിപിക്കൊരുക്കുന്ന സംരക്ഷണത്തിലും പൂരം കലക്കിയതില്‍ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിക്കുന്ന പൊലീസ് നടപടിയിലും ഫലത്തില്‍ വിമര്‍ശന മുന്നയിക്കുന്നത് മുഖ്യമന്ത്രിക്ക് നേരെയാണ്. എന്തിനീ സംരക്ഷണം എന്ന് ഇടതുമുന്നണിയില്‍ നിന്ന് തന്നെ ചോദ്യം ഉയരുമ്പോള്‍ ഉത്തരം പറയേണ്ടതും മറ്റാരുമല്ല.

Leave a Reply

Your email address will not be published. Required fields are marked *