കുരിശുമല തീർത്ഥാടന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ : രണ്ട് പേർ അറസ്റ്റിൽ
വെള്ളറട: കുരിശുമല തീര്‍ത്ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളറട ചാരുംകുഴി വീട്ടില്‍ നിതീഷ് (35), കൂതാളി കാക്കതൂക്കി അര്‍ച്ചന നിവാസില്‍ വിഷ്ണു എന്ന അരുണ്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 10.30-ന് ആറാട്ടുകുഴി ജംങ്ഷനില്‍ ആണ് അക്രമം നടന്നത്. ഇവര്‍ മദ്യപിച്ച് പൊലീസുകാരുമായി വാക്കേറ്റം നടത്തുകയും പൊലീസുകാരനായ അരുണിനെ മര്‍ദ്ദിക്കുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പൊലീസുകാരനായ വിശാഖിനും എസ്.ഐ ആന്റണി ജോസഫ് നോറ്റാക്കും പരിക്കേറ്റു.പ്രതികള്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പ് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.